vaccine-

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നാം ഡോസ് ലഭിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് രണ്ടാം ഡോസിന് ഷെഡ്യൂൾ കിട്ടാതെ നട്ടം തിരിയുന്നതിനാൽ അവർക്കായി പ്രത്യേക സ്‌പോട്ട് രജിസ്‌ട്രേഷൻ വേണമെന്ന ആവശ്യം ശക്തം. ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ട് ഡോസുകളുടെ ഇടവേള 84 ദിവസമായി ദീർഘിപ്പിച്ചതിനാൽ പലരുടെയും രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞു.


ഈ വിഭാഗത്തിലെ 18 - 44 പ്രായക്കാർക്ക് വെബ്‌സൈറ്റിൽ ബുക്ക് ചെയ്ത് വാക്‌സിൻ എടുക്കാനാവുന്നില്ല. ഈ പ്രായപരിധിയിലുള്ളവരിൽ പ്രത്യേക അസുഖങ്ങളുള്ളവർ, വിദേശത്ത് പോകുന്നവർ, മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർ എന്നിവർക്കാണ് ഇപ്പോൾ വാക്‌സിനായി ബുക്ക് ചെയ്യാനാവുന്നത്. മുൻഗണനാ വിഭാഗങ്ങളിലില്ലാത്ത സർക്കാർ ജീവനക്കാർക്ക് ഷെഡ്യൂൾ ചെയ്യാൻ കഴിയാത്തതിനാൽ പ്രത്യേകമായി സ്‌പോട്ട് രജിസ്‌ട്രേഷൻ തന്നെ വേണ്ടിവരും. ജില്ലയിൽ 25 ശതമാനത്തിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ഡോസും ലഭിച്ചവർ ആറ് ശതമാനം പോലുമായില്ല. അതേസമയം, കനത്ത മഴയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം പലർക്കും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

സാധാരണക്കാർക്ക് രജിസ്‌ട്രേഷൻ ഡ്രൈവ്

രജിസ്‌ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കാനും ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം നടത്താനും നിർദ്ദേശമുണ്ട്. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽക്കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാനും കൂടുതൽ വാക്‌സിനേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്താനും ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

770​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ആ​യി​ര​ത്തി​ന് ​താ​ഴെ​യെ​ത്തി.​ 770​ ​പേ​ർ​ക്കാ​ണ് ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 1147​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ 5,723​ ​പേ​രെ​യാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.45​%​ ​ആ​ണ്.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 9,952​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 92​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 759​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 04​ ​ആ​ൾ​ക്കും,​ 05​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 02​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 188
കൊ​വി​ഡ് ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 713
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 293
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 334
ഡൊ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 1110
വീ​ടു​ക​ളി​ൽ​ 6,544

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത് 7,91,671

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ൻ​ ​ആ​ദ്യ​ ​ഡോ​സ് 7,91,671​ ​പേ​രും​ ​ര​ണ്ടാം​ ​ഡോ​സ് 1,83,598​ ​പേ​രും​ ​സ്വീ​ക​രി​ച്ചു.​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഇ​പ്ര​കാ​രം.​ ​വി​ഭാ​ഗം​ ​-​ ​ഫ​സ്റ്റ് ​ഡോ​സ് ​-​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​എ​ന്ന​ ​ക്ര​മ​ത്തി​ൽ.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​ 46,552​ ​പേ​ർ​ക്ക് ​ഫ​സ്റ്റ് ​ഡോ​സും​ 38,961​ ​പേ​ർ​ക്ക് ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ളി​ൽ​ 37,581​ ​പേ​ർ​ക്ക് ​ഫ​സ്റ്റ് ​ഡോ​സും​ 24,270​ ​പേ​ർ​ക്ക് ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ 45​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രി​ൽ​ ​അ​ത് 6,15,897​ ​ഉം​ 1,19,975​ ​ഉം​ ​ആ​ണ്.​ 18​ ​-​ 44​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​രി​ൽ​ ​അ​ത് 91,641​ ​ഉം​ 392​ഉം​ ​ആ​ണ്.