kannu

തൃശൂർ: നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ കുളമ്പ് രോഗം പടരുന്നു. നാല് ദിവസം മുമ്പ് ഒരു പശുവിന് മാത്രം കണ്ടെത്തിയ രോഗബാധ ഇപ്പോൾ നാലെണ്ണത്തിലെത്തി. മറ്റ് കാലികളിലേക്കും ഇത് പടരാനുള്ള സാദ്ധ്യതയേറെയാണെന്ന് കാലികൾക്ക് തീറ്റിയെത്തിച്ച് നൽകുന്ന മൃഗസ്‌നേഹി സംഘടനകൾ പറയുന്നു.
തേക്കിൻകാട്ടിലും നഗരത്തിലുമായി നൂറോളം കാലികളാണ് അലഞ്ഞു തിരിഞ്ഞുനടക്കുന്നത്. പലപ്പോഴും ഇത്തരം കന്നുകാലികൾ വാഹന ഗതാഗതത്തിനും ഭീഷണിയാകാറുണ്ട്. തൃശൂർ പൂര സമയത്ത് മാത്രമാണ് ഇവയെ കോർപറേഷൻ പ്രത്യേക കേന്ദ്രം സജ്ജമാക്കി പാർപ്പിക്കാറുള്ളത്. മാർക്കറ്റുകളിലെയും മറ്റും പച്ചക്കറി അവശിഷ്ടങ്ങളും തേക്കിൻകാട്ടിലെ പുല്ലും വെള്ളവും മൃഗസ്‌നേഹി സംഘടനകളെത്തിച്ചു നൽകുന്ന ഭക്ഷണമാണ് ഇവയ്ക്കുള്ളത്.

കൊവിഡിൽ ലോക്ക് ഡൗൺ ആയതോടെ മാർക്കറ്റുകൾ അടഞ്ഞതും ഹോട്ടലുകൾ പ്രവർത്തിക്കാത്തതും യാത്രക്കാരില്ലാതായതോടെ ഇവയ്ക്ക് ഭക്ഷണം ലഭിക്കുന്നത് കുറഞ്ഞിരുന്നു. ഇപ്പോൾ മൃഗസ്‌നേഹി സംഘടനകളെത്തിച്ചു നൽകുന്ന ഭക്ഷണമാണ് ഏക ആശ്വാസം. ഇതിന് പിന്നാലെയാണ് കുളമ്പ് രോഗവും കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാലികൾക്ക് തീറ്റിയെത്തിച്ച് നൽകുന്നതിനിടെ ഒരു കാലിയുടെ വേച്ചു വേച്ചുള്ള നടപ്പ് കണ്ട് പരിശോധിച്ചതിലാണ് കുളമ്പ് രോഗം കണ്ടെത്തിയത്. പലതിന്റെയും കാലുകളിൽ കുളമ്പ് രോഗം വലിയ വ്രണ ബാധയുണ്ടാക്കിയിട്ടുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ടെങ്കിലും വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്നാണ് മറുപടി ലഭിച്ചത്. അടിയന്തരമായി പ്രതിരോധ പ്രവർത്തനം നടത്തിയില്ലെങ്കിൽ അതിവേഗത്തിൽ രോഗബാധ പടരാൻ സാദ്ധ്യതയുണ്ടെന്നാണ് മൃഗസ്‌നേഹികളുടെ ആശങ്ക.

കാ​ല​വ​ർ​ഷം​ ​ശ​ക്ത​മാ​യി​ ​:​ ​കാ​റ്റി​ൽ​ ​മ​ര​ങ്ങ​ൾ​ ​വീ​ണു

തൃ​ശൂ​ർ​ ​:​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ജി​ല്ല​യി​ൽ​ ​കാ​ല​വ​ർ​ഷം​ ​ശ​ക്ത​മാ​യി.​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​കാ​റ്റ് ​നാ​ശം​ ​വി​ത​ച്ചു.​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളി​ൽ​ ​വെ​ള്ള​ക്കെ​ട്ട് ​രൂ​ക്ഷ​മാ​ണ്.​ ​ഭൂ​രി​ഭാ​ഗം​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ന​ഗ​ര​ത്തി​ല​ട​ക്കം​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​വെ​ള്ളം​ ​ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ​ത​ട​സം​ ​നേ​രി​ടു​ന്ന​ത് ​വെ​ള്ള​ക്കെ​ട്ടി​ന് ​ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
അ​വ​ണൂ​ർ​ ​ശാ​ന്ത​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ത്താ​നു​ള്ള​ ​പ്ര​ധാ​ന​ ​റോ​ഡ് ​വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.​ ​റോ​ഡി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​മ​ഴ​വെ​ള്ളം​ ​കാ​ന​ക​ളി​ലേ​ക്ക് ​തി​രി​ച്ചു​ ​വി​ടാ​ത്ത​താ​ണ് ​ജ​ന​ങ്ങ​ൾ​ക്ക് ​ദു​രി​ത​മാ​യ​ത്.​ ​അ​ത്താ​ണി​ ​ഗ്രാ​മ​ല​യി​ൽ​ ​വ​ൻ​മ​ര​ത്തി​ന്റെ​ ​വ​ലി​യ​ ​ശി​ഖ​രം​ ​ഒ​ടി​ഞ്ഞു​ ​വീ​ണു.​ ​തൃ​ശൂ​ർ​ ​ഷൊ​ർ​ണ്ണൂ​ർ​ ​സം​സ്ഥാ​ന​ ​പാ​ത​യി​ലേ​ക്കാ​ണ് ​മ​രം​ ​വീ​ണ​ത്.​ ​സ​മ്പൂ​ർ​ണ്ണ​ ​ലോ​ക്ഡൗ​ൺ​ ​ആ​യ​തി​നാ​ൽ​ ​വാ​ഹ​ന​ങ്ങ​ളും​ ​ആ​ളു​ക​ളും​ ​കു​റ​വാ​യ​തി​നാ​ൽ​ ​വ​ലി​യ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​യി.

ഡാ​മു​ക​ളി​ലേ​ക്കു​ള്ള​ ​നീ​രൊ​ഴു​ക്കും​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​ര​ണ്ടാ​ഴ്ച്ച​ ​മു​മ്പു​ണ്ടാ​യ​ ​ന്യൂ​ന​മ​ർ​ദ്ദ​ത്തെ​ ​തു​ട​ർ​ന്ന് ​ശ​ക്ത​മാ​യ​ ​മ​ഴ​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ഡാ​മു​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ചി​മ്മി​നി​ ​ഡാം​ ​തു​റ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​പീ​ച്ചി,​ ​വാ​ഴാ​നി,​ ​പൂ​മ​ല​ ​എ​ന്നീ​ ​ഡാ​മു​ക​ളി​ലും​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നി​രു​ന്നു.