കൊടുങ്ങലൂർ: കൊവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ പഠനം സാധ്യമാകാത്ത കുട്ടികൾക്ക് ആശ്വാസമായി അദ്ധ്യാപകരുടെ ഇടപെടൽ. അഴീക്കോട് ഗവ: യു.പി. സ്‌കൂളിലെ അദ്ധ്യാപകർ കുട്ടികൾക്ക് പത്ത് സ്മാർട്ട് ഫോണുകൾ നൽകി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ വിതരണോദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് പി.എ. മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അക്ഷൻ നജ്മൽ ഷക്കീർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി. ദിനകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മാതൃസംഗമം പ്രസിഡന്റ് ജാസ്മിൻ, സി.എ നസീർ, ഹെഡ്‌മാസ്റ്റർ പി.എ. നൗഷാദ്, എസ്.ആർ.ജി കൺവീനർ ബിബിത എന്നിവർ സംസാരിച്ചു.