vegetables

തൃശൂർ: കോർപറേഷൻ നടത്തുന്ന മൂന്ന് സമൂഹ അടുക്കളയിലേക്കായി മൂന്നര ടൺ പച്ചക്കറി കെ.എം.എസ് ഇന്ത്യൻ വെജിറ്റബിൾസിന്റെ ഉടമ ശിവൻ, മേയർ എം.കെ. വർഗീസിന്റെ സാന്നിദ്ധ്യത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കൈമാറി. കൊവിഡ് രണ്ടാംഘട്ട പ്രതിസന്ധിഘട്ടത്തിൽ ഇത് രണ്ടാം തവണയാണ് ശിവൻ പച്ചക്കറി നൽകുന്നതെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, കൗൺസിലറായ സി.പി. പോളി എന്നിവർ സന്നിഹിതരായിരുന്നു.