തൃശൂർ: ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച് കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. കുട്ടികൾ വായിച്ചിട്ടുള്ള മലയാളം, ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റിൽ അധികരിക്കാത്ത രീതിയിൽ വീഡിയോ രൂപത്തിൽ ജൂൺ 19ന് മുമ്പായി അയച്ചു നൽകണം. മികച്ച സൃഷ്ടികൾക്ക് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്കായി ജില്ലയിലെ എക്‌സൈസ് ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.