പുതുക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾ സമയബന്ധിതമായി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടികളെടുക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തിലെ അവലോകന യോഗത്തിലാണ് തീരുമാനമായത്.

ഇനിയും ആരംഭിക്കാത്ത കിഫ്ബി ധനസഹായത്തോടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടലുകൾക്കായി കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടിവ് എൻജിനിയറെ ചുമതലപ്പെടുത്തി. കൂടാതെ ജൂൺ 21ന് രാവിലെ പത്തിന് വീണ്ടും അവലോകന യോഗം ചേരുന്നതിനും എം.എൽ.എ നിർദേദേശിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ സുജ സൂസൻ മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ വി.പി. സിന്റോ, അസിസ്റ്റന്റ് എൻജിനിയർമാരായ ഷാജി ആന്റണി, വി.കെ. മിനി, സ്മിത. എ.ആർ. പ്രിയ, ഡോളി ജോസഫ്, വി.പി. ദീപ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ഇ.ഐ. സജിത്ത്, അസി. എൻജിനിയർ എസ്. വീണ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർമാരായ രേഖ പി. നായർ, പി.പി. രേഷ്മ, അസി. എൻജിനിയർമാരായ കെ.കെ. വാസുദേവൻ, വി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.