palppu

വടക്കാഞ്ചേരി: ഡോ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിലെ മുഴുവൻ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കും മഴക്കോട്ടുകൾ വിതരണം ചെയ്തു. ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പുവാണ് വടക്കാഞ്ചേരി പ്രസ്സ് ഫോറം അംഗങ്ങൾക്കുള്ള മഴക്കോട്ടുകളുടെ വിതരണം നിർവഹിച്ചത്.

മഴക്കാലം തുടങ്ങിയതോടെ മഴക്കോട്ടുകളുടെ ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിതരണം ചെയ്യാൻ ഡോ. പൽപ്പു ഫൗണ്ടേഷൻ തീരുമാനമെടുത്തതെന്ന് റിഷി പൽപ്പു പറഞ്ഞു. ഡോ. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും തുടർച്ചയാണ് മഴക്കോട്ടുകളുടെ വിതരണം.

കഴിഞ്ഞാ മൂന്നുമാസക്കാലമായി ഡോ. പൽപ്പു ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ കുടിവെള്ളം, വിദ്യാർത്ഥികൾക്കായുള്ള ടാബ്‌ലറ്റുകൾ, ഭക്ഷ്യകിറ്റുകൾ എന്നിവയുടെ വിതരണം വടക്കാഞ്ചേരിയിൽ നടന്നു വരികയാണെന്നും റിഷി പൽപ്പു അറിയിച്ചു.