വടക്കാഞ്ചേരി: കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ഓൺലൈൻ പ്രതിഷേധ ചർച്ചയുടെ അടിസ്ഥാനത്തിൽ സാംസ്‌കാരിക മന്ത്രി ഇടപെട്ടു. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങർ അറിയിക്കാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. കലാമണ്ഡലത്തിലെ പ്രശ്‌നങ്ങൾ മന്ത്രിയെ ധരിപ്പിക്കുമെന്ന് യൂണിയൻ ചെയർമാൻ കലാമണ്ഡലം ശ്രീനാഥ്, സെക്രട്ടറി ആഷിക് എന്നിവർ അറിയിച്ചു. ഈ മാസം 18ന് കലാമണ്ഡലത്തിൽ ചേരുന്ന ഭരണ സമിതി യോഗത്തിൽ വിദ്യാർത്ഥി യൂണിയൻ നിവേദനം സമർപ്പിക്കും. കലാമണ്ഡലം വൈസ് ചാൻസലർക്കും നിവേദനം നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.