കൊടുങ്ങല്ലൂർ: അലർട്ട്‌ കൊടുങ്ങല്ലൂർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എടവിലങ്ങ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവിഭവങ്ങൾ നൽകി. അലർട്ട് പ്രസിഡന്റ് ഷെമീർപണിക്കശ്ശേരി എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന് ഭക്ഷ്യവിഭവങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ അജിതൻ, അലർട്ട് ജനറൽ സെക്രട്ടറി ജമാൽ തുടുപ്പുള്ളി, അലർട്ട് അഡ്വൈസറി ബോർഡ്‌ ചെയർമാൻ അഡ്വ:അബ്ദുൽ ഖാദർ കണ്ണെഴുത്ത്, ട്രഷറർ ഒ.എ അബ്ദുൽ ഖാദർ, സെക്രട്ടറി വിനോദ് കക്കറ തുടങ്ങിയവർ പങ്കെടുത്തു.