കൊടുങ്ങല്ലൂർ: മൺസൂൺ ശക്തമാകുമ്പോൾ കൊടുങ്ങല്ലൂരിന്റെ തീരമേഖല വീണ്ടും കടലാക്രമണ ഭീഷണിയിൽ . ന്യൂനമർദ്ദത്തെ തുടർന്ന് ഈയിടെയുണ്ടായ വേലിയേറ്റത്തിൽ തകർന്നടിഞ്ഞ കടപ്പുറത്ത് ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല. ഇതിനിടയിലാണ് മൺസൂൺ വന്നെത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ മാസത്തിൽ കടൽക്ഷോഭം ശക്തമാകാറുണ്ട്. ഇക്കുറി മേയ് മാസത്തിലുണ്ടായ വേലിയേറ്റത്തിൽ കടൽഭിത്തിയുംജിയോ ബാഗ് തടയണയും ഏറെക്കുറെ തകർന്ന സാഹചര്യത്തിൽ കടൽക്ഷോഭ ഭീഷണി ഇരട്ടിയാകും. വേലിയേറ്റത്തിൽ അപ്പാടെ മുങ്ങിയ തീരദേശം അടുത്ത കടൽക്ഷോഭമെന്നു വരുമെന്ന ആശങ്കയിലാണ് കഴിയുന്നത്.