ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി.വി തുടങ്ങിയവ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി നഗരസഭാ ചെയർമാന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, ഡി.ഇ.ഒ, എ.ഇ.ഒ തുടങ്ങിയവരുടെ യോഗം എൻ.കെ. അക്ബർ എം.എൽ.എ വിളിച്ചു ചേർത്തു.

വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് നഗരസഭകൾക്കും പഞ്ചായത്തിനും നൽകുകയും കൃത്യമായ പരിശോധന നടത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. മൂന്ന് ദിവസത്തിനകം ലിസ്റ്റ് അന്തിമമാക്കണമെന്നും സാമൂഹിക സാംസ്‌കാരിക സംഘടനകൾ, യുവജന സംഘടനകൾ, പ്രവാസികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സഹായ മനസ്‌കരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം ഉറപ്പുവരുത്തുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.