കാഞ്ഞാണി: മണലൂർ അഞ്ചാം വാർഡിൽ മിച്ച ഭൂമി കോളനിയിൽ ചാട്ടു പുരയ്ക്കൽ പരേതനായ സ്റ്റാലിന്റെ മക്കളായ ഉത്തരാഞ്ജലി, ഉന്മാഞ്ജലി എന്നീ വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകി. പൊതുപ്രവർത്തകനായ എം.വി അരുണിന്റെ നേതൃത്വത്തിലാണ് ഫോൺ നൽകിയത്. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൻ, കെ.കെ ബാബു, കെ.ബി ജയറാം, വി.ജി അശോകൻ, റോബിൻ വടക്കെത്തല, കെ.കെ പ്രകാശൻ എന്നിവർ സന്നിഹിതരായിരുന്നു.