നടത്തറ: വട്ടപ്പാറയിൽ ഓടിട്ട വീടിന്റെ മുകളിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. വട്ടപ്പാറ താഴത്ത് വീട്ടിൽ ലില്ലി പോളിന്റെ വീടിന് മുളിലാണ് ഇന്നലെ രാവിലത്തെ മഴയിൽ തെങ്ങ് വീണത്. അപകടം നടന്ന ഉടൻ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും കാര്യമായ പരിക്കില്ല.