ljd

കുറ്റിക്കാട് എൽ.ജെ.ഡി നടത്തിയ ധർണ ജില്ലാ പ്രസിഡന്‌റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്കിന്റെ വേളൂക്കര ബ്രാഞ്ച് കെട്ടിട നിർമ്മാണത്തിൽ വൻ അഴിമതി നടന്നത് കൊണ്ടാണ് മാസങ്ങൾ മുമ്പ് പണി തീർത്ത കെട്ടിടം ചോർന്ന് ഒലിക്കുന്നതെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. എൽ.ജെ.ഡി മേഖലാ കമ്മിറ്റി കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാലത്തെ ഭരണ സമിതിയുടെ വിവിധ പ്രവർത്തനങ്ങൾ അന്വേഷിച്ച് സർക്കാർ നടപടിയെടുക്കണം. മെമ്പർഷിപ്പ് വിതരണത്തിലെ ക്രമക്കേടും വായ്പാ ക്രമക്കേടും കൊവിഡ് കിറ്റിലെ അഴിമതിയും അന്വേഷിക്കണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ആനി ജോയ്, ബിന്റീഷ് അതിരപ്പിള്ളി, പി.കെ. മനോജ്, ടി.കെ. ഡേവീസ് തുടങ്ങിയവർ പ്രസംഗിച്ചു.