road
തകർന്ന റോഡ്

മാള: കാട്ടിക്കരക്കുന്ന് - മൂന്നമ്പലം റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും പുനർനിർമ്മാണം നടത്തുന്നില്ലെന്ന് പരാതി. കാട്ടിക്കരക്കുന്നിൽ നിന്ന് അഷ്ടമിച്ചിറ സെന്ററിൽ എത്താതെ ചാലക്കുടിയിലേക്ക് പോകാനുള്ള ബൈപാസ് റോഡാണ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലുള്ളത്.

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാള പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള റോഡ് പത്ത് വർഷം മുമ്പാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് വ്യവസായ യൂണിറ്റുകളും നിരവധി കുടുംബങ്ങളും റോഡിന്റെ ഇരുവശങ്ങളിലുമായി ഉണ്ടെങ്കിലും ദീർഘകാലമായുള്ള ഇവരുടെ ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മികച്ച നിലവാരത്തിൽ പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.