കാട്ടൂർ: എൽ.ഡി.എഫ് സർക്കാരിന്റെ വനം കൊള്ളയ്‌ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാട്ടൂരിലെ വിവിധയിടങ്ങളിൽ വൃക്ഷതൈ നട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കാട്ടൂർ മുൻ മണ്ഡലം പ്രസിഡന്റ് കിരൺ ഒറ്റാലി ഉദ്ഘാടനം ചെയ്തു. ധനീഷ് പെരുമ്പള്ളി അദ്ധ്യക്ഷനായി. എ.ഐ അഷറഫ്, സനു നെടുമ്പുര, ഗഫൂർ കാട്ടൂർ, ഷിനു ഉണ്ണി, വിപിൻ പുളിന്തറ എന്നിവർ സംസാരിച്ചു.