വടക്കാഞ്ചേരി: റവന്യു വനം വകുപ്പുകളുടെ ഒത്താശയോടെ വ്യാപകമായി നടന്ന വനം കൊളളയിൽ പ്രതിഷേധിച്ച് ഇന്ദിരാജി സാസ്കാരിക സമിതി വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മച്ചാട് ഫോറസ് റേഞ്ച് ഓഫീസിനു മുന്നിൽ മരം നട്ട് പ്രതിഷേധിച്ചു. മച്ചാട് റേഞ്ചിനു കീഴിൽ അനുവദിച്ച 34 പാസുകളുടെ മറവിൽ 30 കോടി രൂപയുടെ മരം കൊളളയാണ് വാഴാനി, പുലാക്കോട്, പങ്ങാരപ്പിളളി, പനംകുറ്റി, എളനാട് , വെന്നൂർ എന്നീ സ്ഥലങ്ങളിലായി നടന്നിട്ടുളളത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാജി സാംസ്കാരിക സമിതി നിയോജകമണ്ഡലം കൺവീനർ ജയൻ മംഗലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി. വിജയൻ, ഒ.ആർ. രാമചന്ദ്രൻ, റോയ് ചിറ്റിലപ്പിളളി, വി.എം. മനീഷ് എന്നിവർ പ്രസംഗിച്ചു.