തൃശൂർ: ജില്ലയിൽ ഇന്നലെ 1095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തരായി . രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,205 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.54% ആണ്. സമ്പർക്കം വഴി 1077 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 ആൾക്കും, 06 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ഇതുവരെ
കൊവിഡ് സ്ഥിരീകരിച്ചവർ 2,56,106
രോഗമുക്തരായത് 2,44,409 .
ടെസ്റ്റ് പോസിറ്റിവിറ്റി 13.54%
രക്തദാനത്തിന് ആപ്പുമായി
നാഷണൽ സർവീസ് സ്കീം
തൃശൂർ : രക്തദാന രജിസ്ട്രേഷന് നൂതന ആപ്പുമായി ജില്ലയിലെ നാഷ്ണൽ സർവീസ് സ്കീം. രക്തം ദാനം ചെയ്യാൻ ദാതാക്കളെ തേടി ഇനി അലയേണ്ടി വരില്ല. രക്തദാനത്തിന് ദാതാക്കളെ ആവശ്യമുള്ളവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് സെർച്ച് ചെയ്താൽ മതി. ഏത് ഗ്രൂപ്പിലുള്ള ദാതാക്കളുടെ ലിസ്റ്റും ആപ്പിൽ ലഭ്യമാകും. ആപ്പിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു.
ലോക രക്തദിനാചരണത്തിൻ്റെ ഭാഗമായാണ് ജില്ലാ എൻ.എസ്.എസ് ടീം ജീവദ്യുതി നിർമിച്ചത്. ജില്ലയിൽ 100 യൂണിറ്റുകളിലായി പതിനായിരം വളണ്ടിയർമാരാണുള്ളത്. ആപ്പ് മുഖേന ഒരു വളണ്ടിയർ കുറഞ്ഞത് രണ്ട് പേരെയെങ്കിലും രജിസ്റ്റർ ചെയ്യിക്കണം. ഇരുപതിനായിരം രക്തദാതാക്കളുടെ രജിസ്ട്രേഷൻ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി.എം കരീം അറിയിച്ചു. ഈ രക്തദാന ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=com.hsenssbloodbrigade.android.system