obituary

കൊടുങ്ങല്ലൂർ: കർഷകസംഘം നേതാവും മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഴീക്കോട് കൊട്ടിക്കൽ അയ്യാരിൽ മുഹമ്മദ് സഗീർ (ഷായി അയ്യാരിൽ 68) നിര്യാതനായി. കൊവിഡ് നെഗറ്റീവായ ശേഷം ന്യൂമോണിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. മൃതദേഹം അഴീക്കോട് പുത്തൻപള്ളി കബറിസ്ഥാനിൽ കബറടക്കി സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയാ എക്സിക്യൂട്ടീവ് അംഗം, അഴീക്കോട് ലോക്കൽ കമ്മറ്റി പ്രസിഡന്റ്, എറിയാട് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് അഴീക്കോട് ഡിവിഷനിൽ നിന്ന് രണ്ട് വട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സൈഫുന്നീസ. മ ക്കൾ: ഷിൻസി, ഡിൻസി, മർസീന, സന. മരുമക്കൾ: അൻവർ, അനസ്.