medi-
ത്വക്‌രോഗ വിദഗ്ദ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനീരിയോയോളജിസ്റ്റ്സ് ആൻഡ് ലെപ്റോളജിസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ നൽകുന്നു

തൃശൂർ: ത്വക്ക്‌രോഗ വിദഗ്ദ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമറ്റോളജിസ്റ്റ് വെനീരിയോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റിന്റെ ദേശീയ സംസ്ഥാന ഘടകങ്ങളും തൃശൂർ ഡെർമറ്റോളജി ക്ലബും സംയുക്തമായി ഗവ. മെഡിക്കൽ കോളേജിലെ കൊവിഡ് ഐ.സി.യുവിലേക്ക് ഒരു ലക്ഷം രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്തു.

മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. അശോകൻ, തൃശൂർ ഡെർമറ്റോളജി ക്ലബ് പ്രസിഡന്റ് ഡോ. പി.എസ് ഉണ്ണിക്കൃഷ്ണൻ, ദേശീയ സമിതി അംഗം ഡോ. കെ. അജിത് കുമാർ എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന് ഉപകരണങ്ങൾ കൈമാറി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ.എം.ഒ ഡോ. എ.എം രൺദീപ്, ഡോ. എ. സരിൻ തുടങ്ങിയവർ പങ്കെടുത്തു.