ഒല്ലൂർ: പൂത്തൂർ പഞ്ചായത്തിലെ 30 വീടുകളിലെ കീണർ റീചാർജിംഗ് പദ്ധതി നടപ്പിലാക്കി. ഒരോ കിണറിനും 8000 രൂപ വീതം ചെലവഴിച്ച് 2,​40,000 രൂപയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. നീർത്തട കമ്മിറ്റിയുടെ അംഗീകാരമുള്ള യൂസർ ഗ്രൂപ്പ് മുഖേനേയാണ് പദ്ധതി നടപ്പിലാക്കിയത്. വീടുകളുടെ ടറസിൽ വീഴുന്ന വെള്ളം പാഴായി പോകാതെ പൈപ്പുകളിലുടെ ഫിൽറ്റർ മീഡിയം അടങ്ങിയ ടാങ്കിലേക്ക് ശേഖരിച്ച് കിണറുകളിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇതു വഴി വേനലിൽ കിണർവറ്റാതെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമാകും. 30 വീടുകളിൽ റീചാർജിംഗ് എർപ്പെടുത്തുന്നതോടെ ആ പ്രദേശത്തെ മുഴുവൻ കീണറുകളിലും വേനലിൽ വെള്ളം ലഭിക്കുകയും കുടിവെള്ള ക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയിലുടെ ചെയ്യുന്നത്.