തൃശൂർ: കോർപറേഷനിലെ 55 ഡിവിഷനുകളിലും കൗൺസിലർമാർക്ക് പ്രാദേശികമായി ഇടപെടുന്നത് ശക്തിപ്പെടുത്തുന്നതിനായി സേവാഗ്രാമങ്ങൾ സ്ഥാപിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി പ്രതിവർഷം വാടക, സ്റ്റേഷനറി, യോഗത്തിന്റെ ചെലവിലേക്ക് എന്നിവയിലേക്കായി 50,000 രൂപ വരെ വികസന ഫണ്ടിൽ നിന്നും ചെലവഴിക്കാൻ സാധിക്കും. സേവാഗ്രാമം വഴി സേവനം നൽകുന്നതിന് താത്കാലികമായി ഒരാളെ നിയമിക്കുന്നതിന് സർക്കാരിലേക്കും പ്ലാനിംഗ് ബോർഡിലേക്കും കത്ത് അയയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.

കോർപറേഷന്റെ സമഗ്ര വികസനത്തിനായുള്ള സർക്കാർ ഗസറ്റഡ് പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ കൗൺസിൽ യോഗം പരിശോധിച്ചു. പൊതുജനഹിതം മനസ്സിലാക്കി വില്ലേജ് സർവേ നമ്പർ ഉൾപ്പെടെയുള്ള വിശദമായ മാസ്റ്റർ പ്ലാൻ ടൗൺ പ്ലാനറെ വിളിച്ചു വരുത്തി സംശയം ദുരീകരണം ചെയ്യുന്നതിനും വിശദ ചർച്ചയ്ക്കായി സ്‌പെഷ്യൽ കൗൺസിൽ ചേരുമെന്നും മേയർ യോഗത്തിൽ ഉറപ്പു നൽകി. സപ്ലിമെന്ററി അജണ്ട ഉൾപ്പെടെ 48 അജണ്ടകൾ ഇന്നലെ ചേർന്ന കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു.