മാള: എൽ.ഡി.എഫ് സർക്കാരിന്റെ വനം കൊള്ളയ്ക്കെതിരെ വൃക്ഷത്തൈകൾ നട്ട് ബി.ജെ.പിയുടെ സമര മാതൃക. അഷ്ടമിച്ചിറയിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ 70 ഓളം തൈകൾ നട്ടത്. പാർട്ടി മാള പഞ്ചായത്ത് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോജനൻ അമ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അനൂപ്, എ.ആർ അനിൽകുമാർ, അഡ്വ. സുധീർ, ജോയ് മാതിരപ്പിള്ളി, ഫിനീഷ്, പ്രെസ്റ്റോ സിൽവൻ എന്നിവർ പങ്കെടുത്തു.