കൊടുങ്ങലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എൻ പുരം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, ഓൺലൈൻ കുത്തകകൾക്ക് അനുമതി കൊടുത്ത ഇരട്ടത്താപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എം.ആർ സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. പി.ജി ദിലീപ് കുമാർ, സുനിൽ ടി.ജി, കെ.പി സുരേഷ്, പി.ബി സന്തോഷ്, സുനിൽ ആർ.കെ തുടങ്ങിയവർ സംസാരിച്ചു.