bail

തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. വടക്കുംകര വട്ടപ്പറമ്പിൽ അരീഷ്, വെളയനാട് കോക്കാടൻ മാർട്ടിൻ, കൊറ്റനല്ലൂർ പല്ലേപ്പാടം തരൂപ്പീടികയിൽ ലബീബ്, കുറ്റിച്ചാൽ പറമ്പിൽ അഭിജിത് എന്ന അബി, കോണത്ത്കുന്ന് തോപ്പിൽ ബാബു എന്ന വട്ടൂർ ബാബു, ഹാഷ്മിൻ നഗർ വേലംപറമ്പിൽ അബ്ദുൾ ഷാഹിർ, വെള്ളക്കാട് തരൂപീടികയിൽ ഷുക്കൂർ, വെള്ളാങ്കല്ലൂർ തേക്കാനത്ത് എഡ്വിൻ, കർണാടക സോമാർപേട്ട മുഹമ്മദ് ഷാഫി, കണ്ണൂർ പയ്യന്നൂർ കാരാമൽ അബ്ദുൾ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്.