ചാലക്കുടി: കൊവിഡ് ലോക്ക്ഡൗൺ നിമിത്തം ദുരിതത്തിലായ മലക്കപ്പാറ തോട്ടം തൊഴിലാളികൾക്ക് എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിതരണം ചെയ്തു.
600 തൊഴിലാളി കുടുംബങ്ങൾക്ക് രണ്ട് ലോഡ് ഭക്ഷ്യ സാധനങ്ങളാണ് എത്തിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ വാഹങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, ഐ.എ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി.ബി. സ്വാമിനാഥൻ, സെക്രട്ടറി ടി.ആർ. ബാബുരാജ്, അഡ്വ.പോളി കണിച്ചായി, സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം വി.കെ.സുനിൽകുമാർ, പരിയാരം ലോക്കൽ സെക്രട്ടറി കെ.ജെ.തോമാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.