accident
മരം വീണ് തകർന്ന വീട്

മാള: കനത്ത കാറ്റിൽ മരം വീണ് വീട് തകർന്നു. കുണ്ടായി തെക്കൂടൻ സന്തോഷിൻ്റെ ഓട് മേഞ്ഞ വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പുരയിടത്തിൽ നിന്നിരുന്ന മരമാണ് വീണത്. വൈകീട്ടായിരുന്നു സംഭവം.