cc-mukundan-mla
സ്നേഹതണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പൊതുയിടങ്ങൾ അണുവിമുക്തമാക്കൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: വാഴക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഗുരുപതി സേവാ സംഘം കാവടി ആഘോഷ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ അംഗങ്ങൾക്ക് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എ.എൻ സിദ്ധ പ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തണ്ടയാംപറമ്പിൽ രവി അദ്ധ്യക്ഷത വഹിച്ചു. ഒ. മണികണ്ഠൻ, ദിവാകരൻ അരയാംപറമ്പിൽ ,രവീന്ദ്രൻ ,ഗോപി തുടങ്ങിയവർ സംസാരിച്ചു

വലപ്പാട് : മണ്ഡലം കോൺഗ്രസ്‌ (ഐ) കമ്മിറ്റി, ഒ.ഐ.സി.സി ദമാം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയുള്ള ഭക്ഷ്യകിറ്റ് വിതരണം ഡി.സി.സി സെക്രട്ടറി കെ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വലപ്പാട് മണ്ഡലം പ്രസിഡന്റ്‌ സി.വി വികാസ് അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ പ്രവീൺ പൊയ്യാറ, പ്രവീൺ രവീന്ദ്രൻ, സുവിത്ത് കുന്തറ, പഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ സലീം, സിജി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു സ്ഥാപനങ്ങളും പൊതുയിടങ്ങളും ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഔപചാരിക ഉദ്ഘാടനം വലപ്പാട് പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി നാട്ടിക എം. എൽ.എ, സി.സി മുകുന്ദൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വി.സി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. എസ്.എച്ച്.ഒ സുമേഷ്, വാർഡ് മെമ്പർ ഇ.പി അജയഘോഷ്, ജനറൽ സെക്രട്ടറി എം.എ. സലിം, ജോ: സെക്രട്ടറി രാജൻ പട്ടാട്ട് എന്നിവർ സംസാരിച്ചു.