മാള: മാള പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന അനാഥരായ അമ്മയ്ക്കും മകനും സംരക്ഷണമൊരുക്കി സാമൂഹ്യ ക്ഷേമ വകുപ്പ്. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് വി.ആർ സുനിൽകുമാർ എം.എൽ.എ നിർദ്ദേശം നൽകി. പ്ലാവിടപറമ്പിൽ വീട്ടിൽ 85 വയസുള്ള കോമളത്തിനും അവരുടെ മാനസിക അസ്വാസ്ഥ്യമുള്ള 45 വയസുള്ള ഷാജി എന്ന മകനുമാണ് സഹായമെത്തിയത്. കഴിഞ്ഞ ദിവസം കോമളം വീട്ടിൽ തലകറങ്ങി വീണിരുന്നു. തുടർന്ന് ഇവരെ മാള സി.എച്ച്.സിയിലേക്ക് മാറ്റി. തളർന്ന അവസ്ഥയിലായ കോമളത്തിന് സഹായത്തിനായി മകൻ ഷാജി മാത്രമാണുള്ളത്. തുടർന്ന് ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന ഷാജി ഇത്രയുംനാൾ അമ്മയുടെ സംരക്ഷണത്തിലായിരുന്നു.