vaxin
അഖിലേന്ത്യ കിസാൻ സഭ ചേർപ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്നുകാലികൾക്കുള്ള കുളമ്പു രോഗ പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നു

ചേർപ്പ്: അഖിലേന്ത്യ കിസാൻ സഭ ചേർപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കന്നുകാലികൾക്ക് കുളമ്പ് രോഗ പ്രതിരോധ വാക്‌സിൻ നൽകി. കിസാൻ സഭ മേഖല സെക്രട്ടറി എൻ.ജി അനിൽനാഥ് ഉദ്ഘാടനം ചെയ്തു. മൃഗാശുപത്രി സൂപ്രണ്ട് ഡോ. നീന, എ. ഉണ്ണിക്കൃഷ്ണ വാരിയർ, സുനിത ജിനു, റഫീഖ്, സുഭാഷ് കാട, എം.ബി സുരേന്ദ്രൻ, ഷാഫി, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.