1

വടക്കാഞ്ചേരി: സർക്കാരിന്റെ സ്വത്ത് ആര് മോഷ്ടിച്ചാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഇതിനകം 35 ഓളം കേസുകൾ എടുത്തിട്ടുണ്ടെന്നും മരംമുറി കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താൻ വനം വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ കൂടിയാലോചന യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർ ആരായാലും കർശന നടപടിയുണ്ടാകും. ജില്ലയിൽ പട്ടിക്കാട്, മച്ചാട്, വടക്കാഞ്ചേരി എന്നീ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തിയ കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതിൽ മൂന്നെണ്ണത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളാണ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ പി. ദിനേഷ് കുമാർ, രാജു കെ. ഫ്രാൻസിസ്, എം.കെ സുർജിത്ത് , ശ്രീദേവി മധുസൂദനൻ, ഡെൽറ്റോ എൽ. മാറോക്കി, എം.പി പ്രസാദ് എന്നിവർ പങ്കെടുത്തു.

1157​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 1157​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 1189​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,163​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 96​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ 9,118​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1135​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ 11​ ​ആ​ൾ​ക്കും,​ 06​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 05​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.


പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 12.69%


ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 186
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 736
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 259
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 315
ഡൊ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 996
വീ​ടു​ക​ളി​ൽ​ 6,514

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​ർ​ 8,23,085

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് 19​ ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ന്റെ​ ​ആ​ദ്യ​ഡോ​സ് 8,23,085​ ​പേ​രും​ ​ര​ണ്ടാം​ ​ഡോ​സ് 1,99,063​ ​പേ​രും​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​ 46,704​ ​പേ​ർ​ക്ക് ​ഫ​സ്റ്റ് ​ഡോ​സും​ 39,332​ ​പേ​ർ​ക്ക് ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ ​ല​ഭി​ച്ചു.​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ക്ക് 37,660​ ​പേ​ർ​ക്ക് ​ഫ​സ്റ്റ് ​ഡോ​സും​ 24,497​ ​പേ​ർ​ക്ക് ​സെ​ക്ക​ൻ​ഡ് ​ഡോ​സും​ ​ല​ഭി​ച്ചു.​ 45​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രി​ൽ​ ​അ​ത് ​യ​ഥാ​ക്ര​മം​ 6,39,052​ ​ഉം​ 1,34,807​ഉം​ ​ആ​ണ്.​ 18​-​ 44​ ​വ​യ​സ്സി​ന് ​ഇ​ട​യി​ലു​ള്ള​വ​രി​ൽ​ 99,669​ ​പേ​ർ​ക്ക് ​ഫ​സ്റ്റ് ​ഡോ​സ് ​ല​ഭി​ച്ചു.​ 427​ ​പേ​ർ​ക്ക് ​സെ​ക്ക​ൻ​ഡ് ​ഡോ​സും.