ഇരിങ്ങാലക്കുട : ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. കൊവിഡ് രോഗത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഒന്നര മാസത്തോളമായി കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകൾ അനുവദിച്ചു സാധാരണ ജീവിതം സാദ്ധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ച് കൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ പാസ്റ്ററൽ കൗൺസിൽ സ്വാഗതം ചെയ്തു. നിബന്ധനകളോടെ ആരാധനാലയങ്ങൾ തുറന്ന് പരിമിതമായ ജനപങ്കാളിത്തത്തോടെ കൊവിഡ് മാനദണ്ഡം അനുസരിച്ച് തിരുകർമ്മം നടത്താൻ അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു.