ettuvagunnu
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് ലഭിച്ച ആധുനിക വെന്റിലേറ്റർ വി.ആർ സുനിൽകുമാർ എം.എൽ.എ ഏറ്റുവാങ്ങുന്നു

കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിലേയ്ക്ക് രണ്ട് ആധുനിക വെന്റിലേറ്റർ നൽകി. അഴീക്കോട് സ്വദേശിയും മുംബയിലെ പ്രമുഖ വ്യവസായിയും ലോകകേരള സഭാംഗവുമായ എം.കെ നവാസ്, വ്യവസായിയായ ഫിറോസ് ഏലിയാസ് എന്നിവരാണ് വെന്റിലേറ്ററുകൾ നൽകിയത്.

ഇതോടെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകളുടെ എണ്ണം അഞ്ചായി. നവാസിന്റെ പിതാവ് എം.എസ് കുഞ്ഞിക്കൊച്ചിന്റെയും,​ ഫിറോസിന്റെ മാതാവ് മറിയം ബീവി ഏലിയാസിന്റെയും സ്മരണയ്ക്കായി നൽകിയ വെന്റിലേറ്ററുകൾ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഏറ്റുവാങ്ങി. മുൻസിപ്പൽ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. കെ.ആർ ജൈത്രൻ, എൽസി പോൾ, ഡി.ടി വെങ്കിടേശ്വരൻ, ഡോ. ഉണ്ണിക്കൃഷ്ണൻ, എം.കെ നവാസ്, ഫിറോസ് ഏലിയാസ് എന്നിവർ പ്രസംഗിച്ചു.