ചാവക്കാട്: ലോക്ക് ഡൗൺ അവസാനിച്ചതോടെ മേഖലയിൽ നിയന്ത്രണങ്ങളോടെ കടകൾ തുറന്നു പ്രവർത്തിച്ചു.
നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.17 ശതമാനം ആയതിനാൽ നഗരസഭ ബി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. അതിനാൽ ഇളവുകളുടെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. നഗരത്തിലെ ബാറുകളും തുറന്നു. ടൗണിൽ തിരക്ക് കുറവായിരുന്നു. പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതിനാൽ മേഖലയിൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഓട്ടോറിക്ഷ സർവീസും ആരംഭിച്ചു.
ഒരുമനയൂർ പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്. അതിനാൽ ഒരുമനയൂർ പഞ്ചായത്തും ബി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. കടപ്പുറം പഞ്ചായത്തിലെ ശരാശരി ടെസ്റ്റ് പോസിറ്റീവ് നിരക്ക് 23% ആയതിനാൽ സി കാറ്റഗറിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.