തളിക്കുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ തളിക്കുളം പഞ്ചായത്തിന് 250 പലവ്യഞ്ജന കിറ്റുകൾ നൽകി. പഞ്ചായത്തിലെ 16 വാർഡുകളിലുമുള്ള നിർദ്ധനരായ കുടുംബങ്ങൾക്കാണ് കിറ്റുകൾ കൈമാറിയത്. മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് കോ- ഫൗണ്ടർ സുഷമ നന്ദകുമാർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിതയ്ക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഗ്രൂപ്പ് സി.ഇ.ഒ ജോർജ് ഡി. ദാസ്, ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത, ബുഷറ അബ്ദുൽ നാസർ, എം.കെ ബാബു, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി.കെ, സന്ധ്യ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.