തൃശൂർ: പെട്രോൾ - ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ആൾ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ സ്വരാജ് റൗണ്ടിൽ ഉള്ള പെട്രോൾ പമ്പിനു മുൻവശത്ത് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷാജു മാളിയേക്കൽ നിർവഹിച്ചു. വാഹനം കെട്ടിവലിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു സമരം. ട്രഷറർ ലിജു ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീക്ക് വി.എ, ഓഫീസ് സെക്രട്ടറി അലോഷ്യസ് കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡേവിസ് കൊമ്പൻ, സുഗീഷ് ടി.എസ്, പ്രസാദ് പി, ഷാജു എം.എ, ബൈജു സി.ബി, പ്രേംജിത്ത് പി.കെ തുടങ്ങിയവർ പങ്കെടുത്തു. ചാലക്കുടി, ഒല്ലൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ തുടങ്ങിയ മേഖലകളിലും സമരപരിപാടികൾ സംഘടിപ്പിച്ചു.