തൃപ്രയാർ: ഇന്ധനവില വർദ്ധനവിനെതിരെ കേരള മഹിളാ സംഘം നാട്ടിക മണ്ഡലം കമ്മിറ്റി ജംഗ്ഷനിലെ പെട്രോൾ ബങ്കിലേക്ക് ഇരുചക്ര വാഹനം തള്ളി പ്രതിഷേധിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി എം. സ്വർണലത ഉദ്ഘാടനം ചെയ്തു. വി.ആർ പ്രഭ അദ്ധ്യക്ഷയായി. സജന പർവീൻ, സീന കണ്ണൻ, വസന്ത ദേവലാൽ, സീമ രാജൻ, സുഗന്ധി ഉല്ലാസ്, സിന്ധു പ്രസാദ്, എന്നിവർ പങ്കെടുത്തു. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നടത്തിയ സമരം സീന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജ്യോതി ലക്ഷ്മി, ഷീജ സദാനന്ദൻ, മീന സുനിൽ എന്നിവർ നേതൃത്വം നൽകി.