high-court

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ 15-ാം പ്രതി കണ്ണൂർ കല്ല്യാശേരി സ്വദേശി ഷിഗിൽ തൃശൂർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അഭിഭാഷകൻ മഹേഷ് വർമ്മ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. സി.പി.എം പ്രവർത്തകനായ ഷിഗിൽ ഒളിവിലാണ്. കേസിൽ തന്നെ മനഃപൂർവം ഉൾപ്പെടുത്താനാണ് ശ്രമമെന്നാണ് ജാമ്യാപേക്ഷയിലെ ആരോപണം. കവർന്ന പണത്തിൽ പത്ത് ലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിലൊരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്.