നന്തിപുലം: നെടുമ്പാക്കാരൻ പൊറിഞ്ചു (76) നിര്യാതനായി. സംസ്‌കാരം നടത്തി. യൂത്ത് കോൺഗ്രസ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നന്തിപുലം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, നന്തിപുലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽസി. മക്കൾ: സ്മിത, ജാസ്മിൻ, സിനി, ജൂലി. മരുമക്കൾ: ജയ്‌സൺ, ജിയോ, ഷാജൻ, പ്രിൻസൺ.