തൃശൂർ: പാറളം വെങ്ങിണിശ്ശേരി ഹോമിയോപ്പതി ആശുപത്രിയിൽ കൊവിഡാനന്തര ഹോമിയോ ചികിത്സാ കേന്ദ്രം തുറന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയേങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ സ്മിതാ വിൽസ് സ്വാഗതവും ഷൈനി സുരേഷ് നന്ദിയും പറഞ്ഞു.