-boats-capsized

കരയിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ വഞ്ചിയിലെ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നു

ചാവക്കാട്: എടക്കഴിയൂരിൽ രണ്ട് വഞ്ചികൾ തിരയിൽപ്പെട്ടു മറിഞ്ഞു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ശനിയാഴ്ച്ച രാവിലെ 9ന് മീനുമായി വന്നിരുന്ന ബി.എച്ച് മുസ്താക്കിന്റെ ബി.എച്ച് വഞ്ചിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നീട് 11 മണിയോടെയാണ് പുളിക്കുന്നത്ത് അസീസിന്റെ ഉടമസ്തയിലുള്ള അലിഫ് വഞ്ചി അപകടത്തിൽപ്പെടുന്നത്. അലിഫ് വഞ്ചി കരയോട് ചേർന്ന് മീനിനായി വല വിരിച്ച സമയത്താണ് ശക്തമായ തിരയിൽ വഞ്ചി മറിയുന്നത്. ഈ സമയം കരയിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ വഞ്ചിയിലെ തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. ബി.എച്ച് വഞ്ചിയിലെ മീൻ നഷ്ടപെടുകയും വഞ്ചിക്കും വലക്കും മെഷീനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇരു വഞ്ചയിലും മൂന്ന് വീതം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.