fakam
ചേർപ്പ് പാരിഷ് ബാങ്കിന് സമീപം ഊരകം പെരുവനം റോഡ് ആരംഭിക്കുന്നിടത്ത് പുല്ലുകൾക്കിടയിൽ ഉപയോഗശൂന്യമായി കിടക്കുന്ന പഴയകാല ദിശാ ഫലകം

ചേർപ്പ്: കൊച്ചി രാജഭരണ കാലത്ത് ഊരകം പഞ്ചായത്ത് എന്ന പേരോടെ അതിർത്തി നിശ്ചയിച്ച് നിലനിന്നിരുന്ന ഫലകം റോഡിൽ നിലംപതിച്ച നിലയിൽ. ചേർപ്പ് പാരിഷ് ബാങ്കിന് സമീപം പെരുവനം ഊരകം റോഡ് ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഫലകമാണ് റോഡിനരികിൽ പുല്ലും മാലിന്യങ്ങളും നിറഞ്ഞ് നോക്കുകുത്തിയായി കിടക്കുന്നത്.


ചേർപ്പ് പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുമ്പ് ഊരകം പഞ്ചായത്തും, വില്ലേജ് ഓഫീസും നിലനിന്നിരുന്ന സ്ഥലത്ത് ദിശാസൂചകവും, വിസ്ത്രീതിയും സൂചിപ്പിച്ചിരുന്ന മാർഗനിർദ്ദേശ ഫലകമാണ് കൊച്ചിയുടെ അതിർത്തിയായി സ്ഥാപിച്ചിരുന്നത്. പിന്നീട് ചേർപ്പ് പഞ്ചായത്ത് രൂപികൃതമായതോടെ റോഡ് വികസനത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഫലകം ഉപക്ഷിക്കപ്പെട്ട നിലയിലായി. പല ചരിത്രസ്മരണികകളിലും ഈ ഫലകം ഇടം നേടിയിട്ടുണ്ട്.