dmo
ജില്ലാ മെഡിക്കൽ ഓഫിസ് നിർ‍മ്മിച്ച കൊവിഡ് ബോധവത്കരണ സംഗീത വീഡിയോ ജില്ലാ മെഡിക്കൽ ഓഫിസ് കോൺ‍ഫറൻ‍സ് ഹാളിൽ മന്ത്രി കെ. രാജൻ പ്രകാശനം ചെയ്യുന്നു.

തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം)ന്റെ നേതൃത്വത്തിൽ ആർ.ആർ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച കൊവിഡ് ബോധവത്കരണ സംഗീത വീഡിയോ ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ റവന്യൂമന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. ചടങ്ങിൽ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി. കലാഭവൻ രാജേഷ്, കലാഭവൻ രൺജീവ് എന്നിവരുടെ ആശയാവിഷ്‌കാരമായിരുന്നു ഈ വീഡിയോ. കൊവിഡ് ബോധവത്ക്കരണ കവിതയുടെ ദ്യശ്യാവിഷ്‌കാരം സാൻഡ് ആർട്ടിലാണ് ആണ് തീർത്തിരിക്കുന്നത്.

ജില്ലയിലെ മുഴുവൻ നഗര, കുടുംബാരോഗ്യകേന്ദ്രങ്ങളും എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച ദേശീയ നഗര ആരോഗ്യ മിഷൻ കോ- ഓർഡിനേറ്റർ അനൂപ് പി. പൗലോസിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജർ ഡോ. ടി.വി. സതീശൻ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ടി.കെ. ജയന്തി, ഡോ. കെ.എൻ. സതീഷ്, ഡോ. ടി.കെ. അനൂപ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പ്രേംകുമാർ കെ.ടി, ജില്ലാ ഹെൽത്ത് ഓഫീസർ (റൂറൽ) പി.കെ.രാജു, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഹരിതാദേവി, മറ്റ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.