ചെറുതുരുത്തി: വിവിധ കേസുകളിലായി ചെറുതുരുത്തി പൊലീസ് പിടികൂടിയ വാഹനങ്ങൾ ക്ലീൻ ചെറുതുരുത്തിയുടെ ഭാഗമായി നീക്കം ചെയ്തു. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ നീക്കം ചെയ്തതു്. ഭാരത പുഴയിൽ നിന്നും മണൽ കടത്തുമായി ബന്ധപ്പെട്ട് ചെറുതുരുത്തി പൊലീസ് പിടികൂടിയ വാഹനങ്ങൾ കാലങ്ങളായി റോഡരികിൽ കിടന്നിരുന്നു. വാഹനങ്ങൾ കിടക്കുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ നേരത്തെ കൊച്ചിൻ പാലത്തിന് സമീപത്തേക്ക് വാഹനങ്ങൾ മാറ്റിയിട്ടിരുന്നു.