gvr-news-photo
ടെമ്പിൾ പൊലീസ് സ്‌റ്റേഷന്റെ ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിലവിളക്ക് തെളിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിൽ പുതിയതായി നിർമ്മിച്ച ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സൗകര്യം മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെമ്പിൾ പൊലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചടങ്ങിൽ ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ, എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിലവിളക്കുകൊളുത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു.

തൃശൂർ റേഞ്ച് ഡി.ഐ.ജി: എ. അക്ബർ, ഡി.ഐ.ജി: പി. വിജയൻ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി: ജി. പൂങ്കുഴലി, ഗുരുവായൂർ പൊലീസ് അസി. കമ്മിഷണർ ടി.പി. ശ്രീജിത്, സി.ഐ. ഋഷികേശൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പൊലീസ് സ്റ്റേഷനും ഒന്നാം നിലയിൽ അസി. പൊലീസ് കമ്മിഷണറുടെ ഓഫീസും പ്രവർത്തിക്കും.