തൃപ്രയാർ: ഓൺലൈൻ പഠന സഹായത്തിനായി കേരളത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് കോ ഫൗണ്ടർ സുഷമ നന്ദകുമാറിൽ നിന്നും ഫോണുകൾ എറ്റുവാങ്ങി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മറ്റു ജില്ലകളിലെ വിദ്യാർത്ഥികൾക്കും മൊബൈലുകൾ എത്തിക്കുമെന്ന് സുഷമ നന്ദകുമാർ അറിയിച്ചു. ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, സീനിയർ പി.ആർ.ഒ അഷറഫ് കെ.എം, ചീഫ് മാനേജർ ശിൽപ ട്രീസ് സെബാസ്റ്റ്യൻ, ആന്റൊ ചെറിയാൻ, ശോഭ സുബിൻ, സുനിൽ ലാലൂർ എന്നിവർ പങ്കെടുത്തു.