കൊരട്ടി: ദുരിതമനുഭവിക്കുന്ന ചെല്ലാനം ഉൾപെടെയുള്ള തീരപ്രദേശങ്ങളിലേയ്ക്ക് നാലു വണ്ടി നിറയെ സഹായവുമായി വെസ്റ്റ് കൊരട്ടിയിലെ യുവകൂട്ടായ്മ. യുവാക്കളും സന്നദ്ധ പ്രവർത്തകരും സമാഹരിച്ച പഠനോപകരണങ്ങളും ഭക്ഷ്യക്കിറ്റും പച്ചക്കറികളും മാസ്കും ചെല്ലാനത്തെ ദുരിതബാധിതർക്ക് എത്തിച്ചു നൽകുകയായിരുന്നു. വിഭവങ്ങളുമായി പുറപ്പെട്ട വാഹനങ്ങൾ മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം മോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യുവ കൂട്ടായ്മയിലെ അംഗങ്ങളായ ടി.വി. ജോബി, പി.ഡി. ജിതേഷ്, ടി.പി. സജിത്, കെ.ജെ. ശ്രീകുട്ടൻ, ജസ്റ്റിമോൾ ജോബി, ബിനീഷ്ചങ്കൻ, ടി.വി. ബിജോയ്, സന്ദീപ് അരമൻ എന്നിവർ നേതൃത്വം നൽകി.