covid

തൃശൂർ: കേരളത്തിലെ മുഴുവൻ കടകളും അണുവിമുക്തമാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ തിങ്കളാഴ്ച രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും .വിദ്യാർത്ഥികൾക്കുള്ള ടി.വി വിതരണം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനാകും. മാറ്റ്‌സാപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ 125 യൂണിറ്റുകളിലായി ഇരുന്നൂറോളം യന്ത്രങ്ങൾ ഉപയോഗിച്ചു 600 പ്രവർത്തകർ ഒരേ സമയം ജൂണിൽ അണുവിമുക്തമാക്കും.