തൃപ്രയാർ: ലോക്ഡൗൺ മൂലം ഉപജീവനമാർഗമായ വഴിയോര കച്ചവടം മുടങ്ങി ജീവിതം പ്രതിസന്ധിയിലായ വീട്ടമ്മയ്ക്ക് സഹായവുമായി ബി.ജെ.പിയും സേവാഭാരതിയും. നാട്ടിക പുത്തൻതോട് ഭാഗത്ത് തട്ടുകട നടത്തിയിരുന്ന ചാഴൂർ സ്വദേശിനിയായ വീടമ്മയ്ക്കാണ് സഹായം നൽകിയത്.

അസുഖ ബാധിതനായ ഭർത്താവും രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. കച്ചവടം ആരംഭിക്കാനാവശ്യമായ വസ്തുക്കളും ഗ്യാസും ഉൾപ്പെടെ എത്തിച്ചുനൽകി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ്‌ മാസ്റ്റർ, എ.കെ ചന്ദ്രശേഖരൻ, ഭഗീഷ് പൂരാടൻ, മനോഷ് ബ്രാരത്ത്, ലാൽ ഊണുങ്ങൽ, ദിനേഷ് വെള്ളാഞ്ചേരി, രമേഷ് റേ എന്നിവർ പങ്കെടുത്തു.