kv-peethambaran-photo
കെ.വി പീതാംബരന്റെ ഫോട്ടോ അനാച്ഛാദനം ജില്ലാ സെക്രട്ടറി എം.എം വർഗീസ് നിർവഹിക്കുന്നു.

തൃപ്രയാർ: കെ.വി പീതാംബരൻ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. രാവിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് പതാക ഉയർത്തി. തുടർന്ന് മുഴുവൻ ബ്രാഞ്ചുകളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.

പത്തിന് നാട്ടികയിലെ കെ.വി പീതാംബരന്റെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ഫോട്ടോ അനാച്ഛാദനവും അനുസ്മരണ യോഗവും സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് അഞ്ചിന് സി.പി.എം ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ അനുസ്മരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.എം അഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി അബ്ദുൾ ഖാദർ, എം.എ ഹാരിസ് ബാബു, കെ.ബി ഹംസ എന്നിവർ സംസാരിച്ചു.